NSS - My Soul

തണല്‍ വിരിപ്പിലൂടെ, ഓര്‍മ്മകളുടെ നിഴലില്‍;
പ്രണയാര്‍ദ്രമൌനത്തിന്‍ ഇടനാഴിയില്‍;
കൈവന്ന കൈവല്യം ഹൃദയം നിറച്ചിട്ട
സ്നേഹ സാമിപ്യമായ് വിടരുന്നു നീ.
എന്‍ നിഴലായി, ശബ്ദമായ്‌, 
ചിന്തയായ്‌, സ്വത്വമായ്,
മേധതന്‍ ഉറവിന്‍ ജനനിയായ്‌ 
ഞാനായി നീ എന്നില്‍ നിറയുന്നു
നീയായി ഞാന്‍ നിന്നില്‍ അലിയുന്നു. 

No comments:

Post a Comment