
ഓരോ NSS ക്യാമ്പും ഓരോ അനുഭവങ്ങള്‍ ആണ്. സന്തോഷത്തിന്‍റെ, സൗഹൃദത്തിന്‍റെ ദിന രാത്രങ്ങള്‍. സ്വന്തം വീട്ടില്‍ നിന്നും മാറി ഉള്ള ദിനങ്ങള്‍. അമ്മയും അച്ഛനും ആയി പ്രോഗ്രാം ഓഫീസര്‍മാര്‍. നാട്ടിന്‍ പുറങ്ങളിലേക്കുള്ള യാത്രകള്‍. ഞാന്‍ എന്നെ പഠിക്കുന്ന ദിവസങ്ങള്‍. കഴിവുകളെ തിരിച്ചറിയുന്ന, വളര്‍ത്തിയെടുക്കുന്ന നാളുകള്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തവയാണ് ഓരോ NSS ക്യാമ്പും.
പകലുകള്‍, ക്ലാസ്സുകളുടെയും സന്നദ്ധ സേവനത്തിന്റെയും ആണ്. ഓരോ നിമിഷവും കടന്നു പോകരുത് എന്ന് ആഗ്രഹിക്കുന്നവ, മറക്കുവാന്‍ മനസ്സില്ലാത്തവ. പത്തു ദിനങ്ങള്‍ കൊഴിഞ്ഞു പോകുന്നത് എങ്ങനെ എന്ന് അറിയില്ല.
രാത്രി ഏറെ വൈകുമ്പോള്‍ ചിലപ്പോ ഉറങ്ങാന്‍ കിടക്കും. ഉറക്കം വരില്ല. ഒപ്പം കിടക്കുന്നവന്‍റെ മിഴി ഒന്നടഞ്ഞാല്‍ മുഖത്ത് ചിലപ്പോ കോലം വരയ്ക്കും, മൈലാഞ്ചിയും കരിയും വച്ച് വരയ്ക്കും. വായില്‍ ടൂത്ത് പേസ്റ്റും നാരങ്ങാ നീരും കൂട്ടി കുഴച്ച മിശ്രിതം കൊടുക്കും. കുടിചിരക്കുന്നത് കണ്ടു കണ്ടു മറ്റുള്ളവര്‍ ചിരിയടക്കും. ഞെട്ടിയുനരുമ്പോള്‍ ഒരു പൊട്ടിച്ചിരി. സന്തോഷത്തിന്‍റെ ആ കുളിരുന്ന ദിനങ്ങള്‍ ഇനി മടങ്ങി വരില്ലെന്നറിയാം. എങ്കിലും ഞങ്ങള്‍ കാത്തിരിക്കും ഓരോ NSS ക്യാംപിന്റെയും വാര്‍ത്തകള്‍ അറിയാന്‍, വിശേഷങ്ങള്‍ അറിയാന്‍.
SYAMRAJ.M.D.
No comments:
Post a Comment